ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം;ജില്ലാ കളക്ടർ.



കോട്ടയം: ജില്ലയിൽ കോവിഡ് രോഗബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നു ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് രോഗബാധ കൂടുതലായി സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ആഘോഷങ്ങൾ കരുതലോടും ജാഗ്രതയോടും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു മാത്രമേ നടത്താവൂ. ആഘോഷ പരിപാടികളിൽ ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണം, സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്നും കൈകൾ ഇടയ്ക്കിടെ സാനിട്ടയ്സ് ചെയ്യണമെന്നും മാസ്ക് നിർബദ്ധമായും ശരിയായ രീതിയിൽ ധരിക്കണമെന്നും കളക്ടർ പറഞ്ഞു.