കോട്ടയം: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഹരിത പടക്കങ്ങളുടെ വിൽപ്പനയ്ക്ക് മാത്രമാണ് അനുമതിയുള്ളതെന്നു ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ ഉപയോഗിക്കുന്നതിനു സമയ പരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ് എന്നും ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. രാത്രി 11:55 മുതൽ 12:30 വരെ മാത്രമാണ് ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ അനുമതിയുള്ളത്. നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ആഘോഷങ്ങൾക്ക് ഹരിത പടക്കങ്ങൾ മാത്രം,ഉപയോഗത്തിന് സമയ പരിധി.