ചങ്ങനാശ്ശേരി: സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളം വിവിധ വിഷയങ്ങളിൽ ഏകാഭിനയത്തിലൂടെ തെരുവിനെ അരങ്ങാക്കിയ ബബിൽ പെരുന്നയുടെ സംസ്‌ക്കാരം നാളെ.
നാളെ രാവിലെ മൃതദേഹം ഫാത്തിമാപുരത്തുള്ള വീട്ടിലെത്തിക്കും. സംസ്കാര ചടങ്ങുകൾ 12 മണിക്ക് സെന്റ് മേരീസ് മെത്രാപ്പൊലീത്തന്‍ പള്ളിയില്‍ നടക്കും. തെരുവ് നാടകങ്ങൾക്ക് ജീവൻ പകർന്ന കലാകാരനായിരുന്നു ബബിൽ പെരുന്ന. ഏകാഭിനയത്തിലൂടെ തെരുവിനെ അരങ്ങാക്കിയ കലാകാരനായിരുന്നു ബബിൽ പെരുന്ന. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഒരു മാസം മുൻപ് ഇദ്ദേഹത്തിന്റെ കാല്‍വിരലുകള്‍ മുറിച്ചുമാറ്റിയിരുന്നു.
സ്വാതന്ത്ര്യസമര സേനാനിയായ ഉലഹന്നാന്‍ കാഞ്ഞിരത്തുംമൂട്ടിലിൻെറയും പെരുന്ന ചക്കാലയിൽ മറിയാമ്മയുടെയും മകനായ ബബിലിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. നൂറിലധികം വിഷയങ്ങളിൽ ഇദ്ദേഹം ഏകാഭിനയത്തിലൂടെ പ്രതികരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നൂറാമത് ഒറ്റയാൾ നാടകം കോവിഡ് ബോധവത്ക്കരണത്തിന്റെ ഭാഗമായുള്ള മാസ്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി കുട്ടികളെ ഇദ്ദേഹം അഭിനയവും അനുകരണ കലയും പരിശീലിപ്പിക്കുന്നുണ്ടായിരുന്നു.
40 വർഷത്തിലധികമായി ഇദ്ദേഹം ഏകാഭിനയത്തിലൂടെ തെരുവിനെ അരങ്ങാക്കി മാറ്റിയിട്ടു. നാടകത്തെ സമരായുധമാക്കിയ ആളായിരുന്നു ബബിൽ പെരുന്ന. 2020ലെ കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ അവാർഡിന് ബബിൽ പെരുന്ന അർഹനായി. സംസ്കാരം പിന്നീട്.ഭാര്യ: ജൂലി.