തെരഞ്ഞെടുപ്പ് കാലത്ത് ഇടയലേഖനങ്ങള്‍ ഇറക്കില്ല,സഭ സ്ഥിരം വോട്ട് ബാങ്കല്ല;മാർ ജോർജ് ആലഞ്ചേരി.


എറണാകുളം: തെരഞ്ഞെടുപ്പ് കാലത്ത് ഇടയലേഖനങ്ങള്‍ ഇറക്കില്ല എന്നും ക്രൈസ്തവ സഭ സ്ഥിരം വോട്ട് ബാങ്കല്ല എന്നും സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

സഭയുടെ നിലപാടുകൾ ചില രാഷ്ട്രീയ കക്ഷികൾക്ക് ഗുണം ചെയ്തിട്ടുണ്ട്. വിഷയങ്ങൾക്കനുസരിച്ച് സഭ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നും മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.