കോട്ടയം: മലങ്കര സഭാഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസിന്റെ 87-ാം ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. കൊടിയേറ്റ് ഡൽഹി ഭദ്രസനാധിപൻ ഡോ. യുഹാനോൻ മാർ ദിമെത്രിയോസ് നിർവഹിച്ചു.
ഫാ. ഡോ. ബേബി വർഗീസ്, സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ് തുടങ്ങിയവർ സംബന്ധിച്ച്. മലങ്കര സഭാഭാസുരന്‍ പരിശുദ്ധ വട്ടശ്ശേിരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസിന്റെ 87-ാം ഓര്‍മ്മപ്പെരുന്നാള്‍ 2021 ഫെബ്രുവരി 27 വരെ കോട്ടയം പഴയ സെമിനാരിയില്‍ ആചരിക്കും. 23-ന് വൈകിട്ട് സന്ധ്യാനമസ്‌ക്കാരത്തെ തുടര്‍ന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിക്കും. ഫെബ്രുവരി 23 മുതല്‍ 25 വരെയുളള ദിവസങ്ങളില്‍ ഫാ. മോഹന്‍ ജോസഫ്, ഫാ. ഡോ. പി.സി.തോമസ്, ഫാ. ജോയി കെ. ജോയി അടൂര്‍ എന്നിവര്‍ സുവിശേഷ പ്രസംഗം നടത്തും.
26-ന് വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്‌ക്കാരം. അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാ മാര്‍ അപ്രേം മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് പ്രദക്ഷിണം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്‌വ്. 27-ന് രാവിലെ 7 മണിക്ക് പ്രഭാതനമസ്‌ക്കാരം. 8-ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന. തുടര്‍ന്ന് പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്‌വ്. www.gregoriantv.in, www.ots.edu.in എന്നിവയില്‍ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പെരുന്നാള്‍ നടത്തപ്പെടുകയെന്ന് പഴയ സെമിനാരി മാനേജര്‍ ഫാ. ജോബിന്‍ വര്‍ഗ്ഗീസ് അറിയിച്ചു.