ഈരാറ്റുപേട്ട: ഏപ്രിൽ 6 ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കേരള ജനപക്ഷം (സെക്യൂലർ) സ്ഥാനാർത്ഥിയായി പി. സി. ജോർജ് മത്സരിക്കുമെന്ന് ചെയർമാൻ ഇ.കെ.ഹസ്സൻകുട്ടി പറഞ്ഞു.
പാർട്ടിയുടെ രാഷ്ട്രീയ തീരുമാനങ്ങൾ സംബന്ധിച്ചും മറ്റ് നിയോജക മണ്ഡലങ്ങളിലെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ചും മാർച്ച് 3-ന് കോട്ടയത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനുശേഷം പ്രഖ്യാപിക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. 3 നു നടക്കുന്ന യോഗത്തിൽ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, പോഷക സംഘടന സംസ്ഥാന പ്രസിഡന്റുമാർ, ജില്ലാ ചാർജ് ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും എന്നും ഇ.കെ.ഹസ്സൻകുട്ടി പറഞ്ഞു.