ജില്ലയിൽ വോട്ടു വണ്ടിയുടെ പര്യടത്തിന് തുടക്കം,ജില്ലാ കളക്ടർ ഫ്‌ളാഗ് ഓഫ് ചെയ്തു.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായുള്ള വോട്ടു വണ്ടിയുടെ പര്യടത്തിന് കോട്ടയം ജില്ലയിൽ തുടക്കമായി. കോട്ടയം കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എം അഞ്ജന വോട്ട് വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു തയ്യാറാക്കിയ വോട്ടർ ബോധവത്ക്കരണ ഡോക്യുമെന്ററിയുടെ പ്രകാശനവും ജില്ലാ കളക്ടർ നിർവ്വഹിച്ചു. കോട്ടയം ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലും വോട്ടു വണ്ടി പര്യടനം നടത്തും. മാർച്ച് 27 നു ബോധവത്ക്കരണ പരിപാടികൾ പൂർത്തീകരിക്കും. ജില്ലാ കളക്ട്രേറ്റിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്.എല്‍. സജികുമാര്‍,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.