ശക്തമായ കാറ്റിൽ കോട്ടയം കൊടുങ്ങൂർ-വാഴൂർ മേഖലകളിൽ വൻ നാശനഷ്ടം.


കൊടുങ്ങൂർ: ഇന്ന് പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ കോട്ടയം കൊടുങ്ങൂർ-വാഴൂർ മേഖലകളിൽ വൻ നാശനഷ്ടം. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് മേഖലയിൽ ശക്തമായ കാറ്റ് വീശിയടിച്ചത്.

നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. നിരവധിപ്പേരുടെ പുരയിടങ്ങളിലെ മരങ്ങൾ കടപ്പുഴകി വീണു. ശക്തമായ കാറ്റിൽ മരങ്ങൾ റോഡിലേക്ക് വീണതിനാൽ ഗതാഗത തടസ്സം സംഭവിച്ചിട്ടുണ്ട്. മരങ്ങൾ വീണു വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണതിനാൽ മേഖലയിൽ വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. അഗ്നിരക്ഷാ സേനയും കെ എസ് ഇ ബി ജീവനക്കാരും മരങ്ങൾ വെട്ടി മാറ്റി ഗതാഗതവും വൈദ്യുതിയും പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.