കോട്ടയം ജില്ലാ പോലീസിന് അഭിമാനമായി സിവില്‍ പോലീസ് ഓഫീസര്‍ ഷിബു, ഏഷ്യൻ ഗെയിംസ് ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിന് ചൈനയിലേക്ക്.


കോട്ടയം: ചൈനയിൽ നടക്കുന്ന ഒൻപതാമത് ഏഷ്യൻ ഗെയിംസ് ഡ്രാഗൺ ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമില്‍ കോട്ടയം ജില്ലാ പോലീസിലെ സേനാംഗമായ സിവില്‍ പോലീസ് ഓഫീസര്‍ ഷിബു തിരഞ്ഞെടുക്കപ്പെട്ടു.

 

 ആലപ്പുഴയിൽ വെച്ച് നടന്ന യോഗ്യതാ മത്സരത്തിലൂടെയാണ് ഷിബു ഏഷ്യൻ ഗെയിംസില്‍ പങ്കെടുക്കുന്നതിനുള്ള കടമ്പ കടന്ന് കോട്ടയം ജില്ലാ പോലീസിന് അഭിമാനമായത്. ദേശീയ ഡ്രാഗൺ ബോട്ട് റെയ്സിൽ കേരളാ പോലിസിനെ പ്രതിനിധീകരിച്ച് ഷിബുവും മത്സരിച്ചിരുന്നു. മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ഷിബു കാഴ്ച വെച്ചത്. നെഹ്റു ട്രോഫിയിൽ ഷിബു കേരള പോലീസ് ടീമിന്  വേണ്ടി മത്സരിച്ചിട്ടുണ്ട്. സംസ്ഥാന പോലീസിന് തന്നെ അഭിമാനമായ ഷിബുവിനെ ജില്ലാ പോലീസ് കാര്യാലയത്തില്‍ വച്ച് ജില്ലാ പോലീസ് മേധാവി ഡി. ശില്പ അഭിനന്ദിച്ചു. അഡീഷണൽ പോലീസ് സൂപ്രണ്ട് എസ്. സുരേഷ് കുമാർ, നർക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി  എം. എം. ജോസ്, എന്നിവര്‍ സന്നിഹിതരായിരുന്നു.