നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ നിയമനം.


കോട്ടയം: നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

 

 ബി.എസ്‌സി. എം.എൽ.ടി യോഗ്യതയും പാരാമെഡിക്കൽ രജിസ്‌ട്രേഷനുമുള്ള 45 വയസിൽ താഴെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ, ഫോട്ടോ, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം മേയ് 17ന് ഉച്ചയ്ക്ക് രണ്ടിനകം ആരോഗ്യ കേന്ദ്രത്തിലെത്തി അപേക്ഷ നൽകാം. കോട്ടയം നഗരസഭ പരിധിയിൽ താമസമുള്ള പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. മെയ് 19 ന് നാട്ടകം നഗരസഭാ കാര്യാലയത്തിൽ ഇന്റർവ്യൂ നടത്തും. ഫോൺ: 0481 2362299.