കോട്ടയം-ഏറ്റുമാനൂർ റെയിൽ പാതയിരട്ടിപ്പിക്കൽ: കൊച്ചടിച്ചിറ റെയിൽവേ ഗേറ്റ് ഇന്ന് രാത്രി എട്ടുവരെ അടച്ചിടും.


കോട്ടയം: കോട്ടയം-ഏറ്റുമാനൂർ റെയിൽ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി കൊച്ചടിച്ചിറ റെയിൽവേ ഗേറ്റ് ഇന്ന് രാത്രി എട്ടുവരെ അടച്ചിടും.

 

 ലവൽ ക്രോസിംഗ് റോഡുകൾ ടാർ ചെയ്യുന്നതിനായാണ് ഏറ്റുമാനൂർ- കോട്ടയം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ കൊച്ചടിച്ചിറ റെയിൽവേ ഗേറ്റ് ഇന്ന് രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് അറിയിച്ചു. വാഹനഗതാഗതം വലിയ അടിച്ചിറ ഗേറ്റ് വഴി തിരിച്ചുവിടും.