സംസ്ഥാനത്ത് കോട്ടയം ഉൾപ്പടെ 9 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്.


കോട്ടയം: സംസ്ഥാനത്ത് കോട്ടയം ഉൾപ്പടെ 9 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

 

 മെയ് 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ കാലാവസ്ഥ മോഡലുകളുടെ  മഴ സാധ്യത പ്രവചനം:

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന്  വയനാട്,പാലക്കാട്‌,തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട  മഴക്ക് സാധ്യത. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM  കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട സാധാരണ  മഴക്ക് സാധ്യത. National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം  ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത. തൃശൂർ, പാലക്കാട്‌, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മധ്യ തെക്കൻ കേരളത്തിൽ മഴക്ക് സാധ്യത.