ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭാ പരിധിയിൽ ദിവസേന കൂടുതൽ പേർക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യത്തിൽ കോവിഡ് വ്യാപനം കണക്കിലെടുത്തു ഈരാറ്റുപേട്ടയിൽ ഒരു സി എഫ് എൽ ടി സി കൂടി ആരംഭിക്കും എന്ന് നഗരസഭാ ചെയർമാൻ നിസ്സാർ കുർബാനി പറഞ്ഞു. ഈരാറ്റുപേട്ടയിലെ കോവിഡ് സാഹചര്യം കഴിഞ്ഞ ദിവസം ജില്ലാ കളക്ട്രേറ്റിൽ കലക്ടറുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ നഗരസഭാ ചെയർമാൻ വിശദീകരിച്ചിരുന്നു.  നിലവിൽ ഒരു കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം മാത്രമാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഈ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ചികിത്സ ലഭ്യമാക്കാൻ സാധിക്കുന്നത് വളരെ കുറച്ചു പേർക്ക് മാത്രമാണ്. ഇപ്പോഴത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈരാറ്റുപേട്ടയിൽ ഒരു കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം കൂടി തുടങ്ങാൻ ജില്ലാ കളക്ടർ അനുമതി നൽകിയതായി ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ പറഞ്ഞു. ഇന്നലെ ആരോഗ്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ഈരാറ്റുപേട്ടയിൽ കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പോസിറ്റീവ് ആകുന്നവരെ താമസിപ്പിക്കുന്നതിനായി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത അറിയിച്ചിരുന്നതായും പുതിയ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിനായി സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചതായി നിസ്സാർ കുർബാനി പറഞ്ഞു. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ ഇപ്പോൾ ആരോഗ്യ വകുപ്പ് നിർദേശപ്രകാരം വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്. എന്നാൽ ഇത് രോഗവ്യാപനം വർദ്ധിക്കുന്നതിന് കാരണമാകുന്നതായി നഗരസഭാ ചെയർമാൻ പറഞ്ഞു.