.പൊൻകുന്നം: പൊൻകുന്നം സ്വദേശി റാന്നിയിൽ 11 KV ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചു. പൊൻകുന്നം കൂരാലി ഇളങ്ങുളം സ്വദേശി അറയ്ക്കല്‍ വീട്ടില്‍ എ ജി പ്രദീപ് കുമാര്‍ (34 ) ആണ് മരിച്ചത്. റാന്നിയിലെ റബ്ബർ നഴ്‌സറിയിൽ ജോലി ചെയ്യുകയായിരുന്നു. തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു അപകടം സംഭവിച്ചത്. റാന്നി മാടത്തുംപടിയിലെ റബ്ബർ നഴ്‌സറിയിൽ ഡ്രൈവറായ പ്രദീപ് വാഹനം ഷെഡിലേക്ക് കയറ്റുന്നതിനിടെ മാർഗ്ഗ തടസമായി നിന്നിരുന്ന ഇരുമ്പ് പൈപ്പ് മാറ്റാൻ ശ്രമിക്കുന്നതിനിടെ 11 KV ലൈനിൽ തട്ടുകയും അപകടം സംഭവിക്കുകയുമായിരുന്നു. അപകട സ്ഥലത്തു വെച്ചുതന്നെ പ്രദീപിന്റെ മരണം സംഭവിച്ചിരുന്നു.  മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: അശ്വതി. മക്കള്‍: ആരാധിക, അഹല്യ, അനശ്വര.