വാകത്താനം: വാകത്താനം ഞാലിയാകുഴിയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആന്റിജൻ പരിശോധന നടത്തി. വാകത്താനം ഞാലിയാകുഴിയിൽ കാവിലമ്മ ഓഡിറ്റോറിയത്തിൽ വെച്ചാണ് ആന്റിജൻ പരിശോധന നടത്തിയത്. വാകത്താനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു മാടപള്ളി ബ്ലോക്ക് പഞ്ചായത്ത് പുതുതായി സാമ്പിൾ കളക്ഷൻ ബൂത്ത് നൽകിയിരുന്നു. ഇന്ന് നടന്ന ആന്റിജൻ പരിശോധനയ്ക്ക് ഡോക്ടർ മഞ്ജുഅലി ജെയിംസ്,ഹെൽത്ത് ഇൻസ്‌പെക്ടർ ജയൻ കെ എ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ കെ അമ്പാടി, ലാബ് ടെക്നിഷൻ ശ്രീലത, ജെ പി എച്ച് എൻ മാരായ അനില പങ്കജം സിനി, ലേഖ, ജെ എഛ് ഐ മമത ആനി, നഴ്സിംഗ് അസിസ്റ്റന്റ് റെനി തുടങ്ങിയവർ നേതൃത്വം നൽകി.