കോട്ടയം: 2020 ലെ കേരള മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ പുരസ്കാരത്തിന് കോട്ടയം ജില്ലയിൽ നിന്നും അർഹരായർ 4 പേർ. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി സന്തോഷ് കുമാർ ജെ, പാല മുന്‍ ഡി.വൈ .എസ് .പി ബൈജുകുമാർ കെ, സിവിൽ പോലീസ് ഓഫീസർമാരായ ജോബി ജോസഫ് ( മുണ്ടക്കയം സ്റ്റേഷൻ),വിജയരാജ് ആർ(ഡി.വൈ .എസ്.പി .ഓഫീസ് കാഞ്ഞിരപ്പള്ളി ) എന്നിവരാണ് അർഹരായത്. വിശിഷ്ട സേവനത്തിനും സമർപ്പണത്തിൻ്റെയും പ്രതിബദ്ധതയുടെയും മികവിലാണ് പുരസ്കാരം നല്കുന്നത്.