കോട്ടയം: കോവിഡ് വ്യാപനം ജില്ലയിൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച 2 ജ്വല്ലറികള്‍ക്കെതിരെ കളക്ടർ എം അഞ്ജന നടപടിയെടുത്തു. കോട്ടയം നഗരത്തിൽ ഇന്ന് രാത്രി ജില്ലാ കളക്ടർ നടത്തിയ പരിശോധനയിലാണ് 2 ജ്വല്ലറികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ജ്വല്ലറികളിൽ സാമൂഹിക അകലം ഉറപ്പാക്കാത്തതിന് ആണ് ജില്ലാ കളക്ടർ പിഴ ഈടാക്കിയത്. ഉടമകളും ജീവനക്കാരും മാസ്‌ക് ധരിക്കാതിരുന്നതിനും സാമൂഹിക അകലം പാലിക്കാതിരുന്നതിനും മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ജില്ലയിൽ കോവിഡ് രോഗബാധ രൂക്ഷമായി വർദ്ധിക്കുമ്പോഴും ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും നിർദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ വാഴ്ച്ച വരുത്തുന്നതായി ജില്ലാ കളക്ടർ പറഞ്ഞു. കോവിഡ് പ്രതിരോധ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.