രാജ്യം കോവിഡിനെതിരെയുള്ള പോരാട്ടം തുടരുകയാണ്. കോവിഡ് രോഗമുക്തിയിൽ രാജ്യം മെച്ചപ്പെട്ട നിലയിൽ എത്തിയതായും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഇനിയും ജാഗ്രത കൂടുതലായും തുടരേണ്ട സമയമാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിൻ ലഭ്യമാകുന്നതുവരെ ജാഗ്രത തുടരണം. കൊറോണ വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ഇന്ത്യക്കാർക്കും വാക്സിൻ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം പ്രധാനമന്ത്രി ഇത് ഏഴാം തവണയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഉത്സവകാലത്ത് ജാഗ്രത കൈവെടിയരുതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.