സംസ്ഥാനത്ത് ഇന്ന് 7020 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

6037 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ.

734 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

26 പേരുടെ മരണം ഇന്ന് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.

81 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. 

8474 പേർ ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടി.

 

കേരളത്തില്‍ വ്യാഴാഴ്ച 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്‍ഗോഡ് 187, ഇടുക്കി 168, വയനാട് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 168 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 734 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 880, കൊല്ലം 451, പത്തനംതിട്ട 199, ആലപ്പുഴ 368, കോട്ടയം 1050, ഇടുക്കി 66, എറണാകുളം 600, തൃശൂര്‍ 1037, പാലക്കാട് 568, മലപ്പുറം 1300, കോഴിക്കോട് 1006, വയനാട് 99, കണ്ണൂര്‍ 679, കാസര്‍ഗോഡ് 171 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,784 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,25,166 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.