കോട്ടയം ചങ്ങനാശ്ശേരി സ്വദേശിക്ക് സൈക്കോളജിയിൽ ഡോക്ടറേറ്റ്.





 

ചങ്ങനാശ്ശേരി: കോട്ടയം ചങ്ങനാശ്ശേരി സ്വദേശിക്ക് സൈക്കോളജിയിൽ ഡോക്ടറേറ്റ്. ചങ്ങാനാശ്ശേരി തുരുത്തി സ്വദേശിയായ സെബിൻ എസ് കൊട്ടാരത്തിനാണ് ഭാരതീയാർ യൂണിവേഴ്‌സിറ്റിയിൽ നിന്നും സൈക്കോളജിയിൽ ഡോക്ടറേറ്റ് ലഭിച്ചത്. സൈക്കോളജിസ്റ്റും എഴുത്തുകാരും മോട്ടിവേഷണൽ ട്രെയിനറുമാണ് ഡോക്ടറേറ്റ് നേടിയ സെബിൻ. കേരള യൂണിവേഴ്സിറ്റി സൈക്കോളജി വകുപ്പ് മുൻ മേധാവി പ്രഫ. ഡോ. എസ്. രാജുവിന്റെ കീഴിലായിരുന്നു നീണ്ട എട്ടു വർഷത്തെ ഗവേഷണം. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസോഷ്യേറ്റ് പ്രഫസർ ഡോ. പി.പദ്മകുമാരിയായിരുന്നു എക്സ്റ്റേണൽ എക്സാമിനർ. ഇംഗ്ലീഷ് മലയാളം ഭാഷകളിലായി 25 ലധികം പുസ്തകങ്ങളും സെബിൻ രചിച്ചിട്ടുണ്ട്.