തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പ്ലാസ്റ്റിക്കിന്റെ വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. പരിസ്ഥിതി സൗഹൃദമായ വസ്തുക്കൾ മാത്രമേ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഉപയോഗിക്കാൻ പാടുള്ളു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌ക്കരൻ പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ ആലോചിച്ചു പ്രശ്ന സാധ്യതാ ബൂത്തുകൾ ഏതൊക്കെയെന്ന് നിശ്ചയിക്കണം എന്നും ആവശ്യമായ സ്ഥലങ്ങളിൽ വീഡിയോ എടുക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കണമെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വി.ഭാസ്‌ക്കരൻ നിർദേശം നൽകി.