കോട്ടയം: 2019ലെ മികച്ച സിനിമയ്ക്കുള്ള 44-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കോട്ടയത്തിന് അവാർഡ് തിളക്കം സമ്മാനിച്ചു മികച്ച ജീവചരിത്ര സിനിമയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് 'ഒരു നല്ല കോട്ടയംകാരന്' ലഭിച്ചു. ഒരായിരം പേർക്ക് അന്നം വിളമ്പിയ നവജീവൻ തോമസ് ചേട്ടന്റെ ജീവിതമാണ് ഒരു നല്ല കോട്ടയംകാരൻ എന്ന സിനിമയിലൂടെ വരച്ചു കാട്ടുന്നത്.
സൈമൺ കുരുവിളയാണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഭാവഗായകൻ P. ജയചന്ദ്രനും മലയാളത്തിന്ടെ വാനമ്പാടി K.Sചിത്രയും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചു പാടുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തോമസേട്ടന്റെ ജീവിതം എന്നും തനിക്കൊരു അത്ഭുതമാണന്ന് സംവിധായകൻ സൈമൺ കുരുവിള പറയുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് റോബിൻസ് അംബാട്ടിനു മികച്ച നവാഗത ഗാന രചയിതാവിനുള്ള അവാർഡും ലഭിച്ചു.
അശോകൻ,ഷാജു ശ്രീധർ, കോട്ടയം പ്രദീപ്,കോട്ടയം പുരുഷൻ, ചാലി പാലാ, നസീർ സംക്രാന്തി, മിനോൺ, നന്ദകിഷോർ,രഞ്ജിത്, ശ്രീജിത്ത് വിജയ്, അജയ്കുട്ടി, ദിലീപ് കോട്ടയം, സൈമൺ കുരുവിള, രാജേഷ് ചാലക്കുടി, അജയ്കുട്ടി, മനോരഞ്ജൻ,അഞ്ജലി നായർ, അപർണ നായർ,സ്വപ്ന, ഭദ്ര, അഞ്ജു റാണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.