കോട്ടയം: കോട്ടയം ജില്ലയിലെ 5 മരണം കൂടി കോവിഡ് മൂലമെന്ന് പരിശോധനയ്ക്ക് ശേഷം ഇന്ന് സ്ഥിരീകരിച്ചു. കോട്ടയം കൊച്ചാലു സ്വദേശിനി ആൻസി ജോർജ് (54), ആമയന്നൂർ സ്വദേശിനി ലക്ഷ്മിക്കുട്ടിയമ്മ (70), കാഞ്ഞിരപ്പള്ളി സ്വദേശി ജോസഫ് മാത്യു (86), വൈക്കം സ്വദേശി വാസു (76), പറമ്പുഴ സ്വദേശിനി ഏലിയാമ്മ (97) തുടങ്ങിയവരുടെ മരണമാണ് കോവിഡ് മൂലമെന്ന് പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കോവിഡ് മരണങ്ങളുടെ എണ്ണം 40 ആയി.