കോട്ടയം: കോവിഡ് വ്യാപനത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന കോട്ടയം ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളത് 7194 പേർ. കോട്ടയം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, കോവിഡ് പ്രാഥമിക,സെക്കണ്ടറി ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണമാണ് ഇത്. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കൂടുതലായും നഗര മേഖലകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ കൂടുതലായും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോട്ടയം ജില്ലയിൽ ചികിത്സയിലുള്ള 7194 പേരിൽ 29 പേർ ആലപ്പുഴ ജില്ലക്കാരും ഒരാൾ കൊല്ലം സ്വദേശിയും 2 പേർ തൃശൂർ ജില്ലക്കാരും 42 പേർ ഇടുക്കി ജില്ലക്കാരും 19 പേർ പത്തനംതിട്ട ജില്ലക്കാരും ഒരാൾ കണ്ണൂർ സ്വദേശിയും 3 പേർ എറണാകുളം ജില്ലക്കാരും 2 പേർ തിരുവനന്തപുരം ജില്ലക്കാരുമാണ്. 

    കോവിഡ് ബാധിച്ചു ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 7254 ആയി. കോവിഡ് ബാധിച്ചു ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരിൽ 10 പേർ തിരുവനന്തപുരം ജില്ലയിലും ഒരാൾ കൊല്ലം ജില്ലയിലും 29 പേർ പത്തനംതിട്ട ജില്ലയിലും 10 പേർ ആലപ്പുഴ ജില്ലയിലും 9 പേർ ഇടുക്കി ജില്ലയിലും 54 പേർ എറണാകുളം ജില്ലയിലും 11 പേർ മലപ്പുറം ജില്ലയിലും 4 പേർ കോഴിക്കോട് ജില്ലയിലും ഒരാൾ കണ്ണൂർ ജില്ലയിലുമാണ് ചികിത്സയിൽ കഴിയുന്നത്.