കോട്ടയം ജില്ലയിൽ 594 പേർക്കു കൂടി കോവിഡ് ബാധിച്ചു. ജില്ലയിലെ ഏറ്റവും ഉയർന്ന രോഗബാധയാണിത്. 1020 പേർക്ക് രോഗം ഭേദമായി.

പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 590 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരാളും രോഗികളിൽ ഉൾപ്പെടുന്നു. പുതിയതായി 4938 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 290 പുരുഷൻമാരും 224 സ്ത്രീകളും 80 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 6964 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 22326 പേർ കോവിഡ് ബാധിതരായി. 15327 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20453 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം:

കോട്ടയം - 41

ഈരാറ്റുപേട്ട -40

കാഞ്ഞിരപ്പള്ളി - 33

ടിവി പുരം - 31

ഏറ്റുമാനൂർ -24

അയ്മനം -23

അതിരമ്പുഴ - 20

ചങ്ങനാശേരി - 19

തൃക്കൊടിത്താനം,കാണക്കാരി -18

വിജയപുരം - 16

പാറത്തോട്, കുമരകം - 15

പാമ്പാടി 14

മാടപ്പള്ളി 13

പൂഞ്ഞാർ, പാലാ -11

ചിറക്കടവ്, കങ്ങഴ, ഉദയനാപുരം -10

മുണ്ടക്കയം, കടുത്തുരുത്തി, പനച്ചിക്കാട്-9

തലയാഴം, നീണ്ടൂർ, കടനാട്- 8

രാമപുരം, ആർപ്പൂക്കര, ഞീഴൂർ -7

കുറവിലങ്ങാട്, വൈക്കം, വെച്ചൂർ, വെള്ളൂർ, പുതുപ്പള്ളി, തലപ്പലം- 6

എലിക്കുളം, കിടങ്ങൂർ, അയർക്കുന്നം, തലയോലപ്പറമ്പ്, എരുമേലി, തീക്കോയി- 5

മറവന്തുരുത്ത്, വാകത്താനം, കറുകച്ചാൽ, കല്ലറ, മരങ്ങാട്ടുപിള്ളി, മീനച്ചിൽ- 4

കരൂർ, മീനടം, ചെമ്പ്, മൂന്നിലവ്, വാഴപ്പള്ളി, ഭരണങ്ങാനം, തിടനാട്, തിരുവാർപ്പ്-3

വെളിയന്നൂർ, കുറിച്ചി, മുളക്കുളം, മേലുകാവ്, പള്ളിക്കത്തോട്-2

മാഞ്ഞൂർ, മുത്തോലി, മണിമല, കോരുത്തോട്, കൂരോപ്പട- 1