ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ നിന്നും തിടനാട് പൈക വഴി കോട്ടയത്തിന് കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചു. പുതുതായി ആരംഭിച്ച കെ എസ് ആർ ടി സി ബസ്സ് സർവ്വീസ് എംഎൽഎ മാണി സി കാപ്പൻ നിർവ്വഹിച്ചു. വളരെ കാലമായുള്ള ജനങ്ങളുടെ ആവശ്യപ്രകാരം യാത്രാക്ലേശം പരിഹരിക്കുന്നതിനായാണ് ഗ്രാമങ്ങളിലൂടെ കോട്ടയത്തിന് ബസ് സർവ്വീസ് ആരംഭിച്ചത് എന്ന് എംഎൽഎ പറഞ്ഞു. 

    ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നുമാണ് സർവ്വീസ് ആരംഭിക്കുന്നത്. രാവലെ 7.45 നു ആരംഭിക്കുന്ന സർവ്വീസ് തിടനാട് - ചാത്തൻകുളം - വിളക്കുമാടം - പൈക - കൊച്ചുകൊട്ടാരം - കൊഴുവനാൽ - മെഡിസിറ്റി - ചേർപ്പുങ്കൽ -കിടങ്ങൂർ - ഏറ്റുമാനൂർ വഴി കോട്ടയത്തിനാണ് സർവ്വീസ്. തുടർന്ന് വൈകിട്ട് 5.20 നു പാലായിൽ നിന്നും ചേർപ്പുങ്കൽ - മെഡിസിറ്റി - കൊഴുവനാൽ - കൊച്ചു കൊട്ടാരം - പൈക - വിളക്കുമാടം - ചാത്തൻകുളം - തിടനാട് വഴി ഈരാറ്റുപേട്ടയ്ക്കും സർവ്വീസ് നടത്തും. ഞായറാഴ്ചകളിൽ സർവ്വീസ്ഉണ്ടായിരിക്കുകയില്ലെന്ന് അധികൃതർ അറിയിച്ചു.