കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ നേരിയ ആശ്വാസം പകർന്ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് 600 നടുത്ത് പുതിയ കോവിദഃ പോസിറ്റിവ് കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് കോട്ടയം ജില്ലയിൽ. ജില്ലയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം പ്രതിദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. കോട്ടയം ജില്ലയിലാണ് ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് മാത്രം ജില്ലയിൽ പുതുതായി കോവിഡ് പോസിറ്റീവ് ആയത് 594 പേർക്കാണ്. ഇവരിൽ 590 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നഗര മേഖലകൾ കേന്ദ്രീകരിച്ചാണ് ജില്ലയിൽ കോവിഡ് രോഗബാധ കൂടുതലായി ഇപ്പോൾ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും ദിവസങ്ങൾക്ക് മുൻപ് വാർത്താ സമ്മേളനത്തിൽ പറയുകയുണ്ടായി. ജില്ലയുടെ ഭൂരിഭാഗം മേഖലകളിലും ഇപ്പോൾ കോവിഡ് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ആരോഗ്യ പ്രവർത്തകരിലും ജില്ലയിൽ കൂടുതലായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണുള്ളത്. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയ്യാറായെങ്കിൽ മാത്രമേ കോവിഡിനെതിരെ ചെറുത്തു നിൽക്കാൻ നമുക്ക് സാധിക്കുകയുള്ളു. നമ്മുക്കും മറ്റുള്ളവർക്കും വേണ്ടി കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം.