എരുമേലി: എരുമേലി, ഈരാറ്റുപേട്ട സർക്കാർ ആശുപത്രികൾക്കായി പി സി ജോർജ് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസുകൾ എംഎൽഎ കൈമാറി. 29 ലക്ഷം രൂപയാണ് 2 ആംബുലൻസുകൾക്കായി അനുവദിച്ചത്. എരുമേലി സർക്കാർ ആശുപത്രിക്കു അനുവദിച്ച ആംബുലൻസ് ഇന്ന് ഉച്ചകഴിഞ്ഞു 2 നു നടന്ന ചടങ്ങിൽ പി സി ജോർജ് എംഎൽഎ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോസഫിന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫ്, തദ്ദേശ സ്ഥാപന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഈരാറ്റുപേട്ട സർക്കാർ ആശുപത്രിക്ക് അനുവദിച്ച ആംബുലൻസ് നാളെ ഉച്ചകഴിഞ്ഞു എംഎൽഎ കൈമാറും.