കോട്ടയം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിൽ ഇതര സംസ്ഥാനങ്ങളിലെ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സേവനം അഭ്യർത്ഥിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്കായാണ് സന്നദ്ധസേവനത്തിന് ഇതര സംസ്ഥാനങ്ങളിലെ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യർത്ഥിച്ചിരിക്കുന്നത്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ സേവനമാണ് മന്ത്രി അഭ്യർത്ഥിച്ചത്. നവംബർ അഞ്ചിന് മുമ്പ് http://travancoredevaswomboard എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.