ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ പ്രതിദിനം കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൈക്കൊള്ളേണ്ട തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനായി ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ നിസ്സാർ കുർബാനി ഇന്ന് ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച്ച നടത്തും. ദിവസേന കൂടുതൽ പേർക്ക് ഈരാറ്റുപേട്ട നഗരസഭാ പരിധിയിൽ പുതുതായി രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത് എന്ന് നഗരസഭാ ചെയർമാൻ നിസ്സാർ കുർബാനി പറഞ്ഞു. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ ഇപ്പോൾ ആരോഗ്യ വകുപ്പ് നിർദേശപ്രകാരം വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്. എന്നാൽ ഇത് രോഗവ്യാപനം വർദ്ധിക്കുന്നതിന് കാരണമാകുന്നതായി നഗരസഭാ ചെയർമാൻ പറഞ്ഞു. നിലവിൽ ഒരു കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം മാത്രമാണ് പ്രവർത്തിക്കുന്നത്. 

File photo