കോട്ടയം: പി സി തോമസ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ്സ് എൻ ഡി എ വിട്ടു യൂ ഡി ഫിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചു. ചർച്ചകൾക്ക് ശേഷം എൻ ഡി എ വിടുന്ന കാര്യം പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പി സി തോമസ് പറഞ്ഞു. പി സി തോമസിന്റെ വരവിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും യൂ ഡി എഫ് മുന്നണിയിലുണ്ട്. എ​ന്‍​ഡി​എ മു​ന്ന​ണി​യി​ല്‍ നി​ന്ന് പാ​ര്‍​ട്ടി​ക്കു വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ലഭിക്കാത്തതിനെ തുടർന്നാണ് മുന്നണി മാറാൻ ഇപ്പോൾ കേരളാ കോൺഗ്രസ്സ് തയ്യാറാകുന്നത്.