കാഞ്ഞിരപ്പള്ളി: യൂ ഡി എഫിനെയും ജനങ്ങളെയും വഞ്ചിച്ച എൻ ജയരാജ് എംഎൽ എ യും തോമസ് ചാഴികാടൻ എം പിയും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് കോട്ടയം ജില്ലാ കമ്മറ്റി ജില്ലയിൽ ഉടനീളം നടത്തിയ ജനകീയ വിചാരണ സമരം കാഞ്ഞിരപ്പള്ളിയിൽ പേട്ടക്കവലയിൽ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. പി എ ഷമീർ ഉത്‌ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെയും വാർഡുതല കമ്മറ്റിയുടെയും ബൂത്ത്തല കമ്മറ്റിയുടെയും അഭിമുഖ്യത്തിലാണ് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ജനകീയ വിചാരണ സമരം നടത്തിയത്. ഡി സി സി ജനറൽ സെക്രട്ടറി റോണി കെ ബേബി മുഖ്യ പ്രഭഷണം നടത്തി.