മാണി സാറിനെ ഏറ്റവും കൂടുതൽ അധിക്ഷേപിച്ചവരാണ് ഇന്ന് മാണി സാറിന്റെ മഹത്വം ഞങ്ങളെ പഠിപ്പിക്കുന്നത് എന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. പൊള്ളയായ ആരോപണങ്ങൾ ഉന്നയിച്ച് മാണി സാറിനെ ചിത്രവധം ചെയ്ത് അവഹേളിച്ചവർ ഇപ്പോൾ മാണിസാറിന്റെ മഹത്വം യൂ ഡി എഫിനെ പഠിപ്പിക്കാൻ ശ്രമിക്കുകയാണ് എന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം എൽ എ പറഞ്ഞു. 

യൂ ഡി ഫ് ന്റെയും കോൺഗ്രസ്സ് പാർട്ടിയുടെയും നയങ്ങളും നിലപാടുകളും ഉയർത്തി പിടിച്ച് തിരഞ്ഞെടുപ്പുകളെ നേരിടുകയും വിജയിച്ചതിനു ശേഷം മറ്റൊരു മുന്നണിയുടെ ഭാഗമാവുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണ്. എൽ ഡി എഫ് രാഷ്‌ടീയത്തെ എതിർക്കുന്ന ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ലഭിച്ചതു കൊണ്ട് മാത്രമാണ് തിരഞ്ഞെടുപ്പിൽ വളരെ നല്ല ഭൂരിപക്ഷത്തിൽ കേരളാ കോൺഗ്രസ്സ് എമ്മിന്റെ സ്ഥാനാർത്ഥികൾക്ക് വിജയിക്കാനായത് എന്നും തിരുവഞ്ചൂർ. 

യൂ ഡി ഫ് ന്റെ ഭാഗമായി നിന്ന് നേടിയെടുത്ത സ്ഥാനമാനങ്ങൾ മറ്റൊരു മുന്നണിയുടെ ഭാഗമാകുമ്പോൾ രാജി വയ്ക്കണം. അതാണ്‌ രാഷ്ട്രീയ മര്യാദ.

യൂ ഡി ഫ്നെ ഇല്ലാതാക്കാൻ നിരന്തരം ദുഷ് പ്രചാരണങ്ങളും ദുരാരോപണങ്ങളും ഉന്നയിക്കുന്നവരുടെ അടുത്തേക്കാണ് ഇപ്പോൾ ജോസ് കെ മാണി വിഭാഗം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അപ്പോൾ രാഷ്ട്രീയ മര്യാദയുടെ ഭാഗമായി സ്ഥാനമാനങ്ങൾ രാജി വയ്ക്കാൻ തയ്യാറാകണം.

ഐക്യ ജനാധിപത്യ മുന്നണി വിട്ടുപോകാൻ കേരളാ കോൺഗ്രസ്സ് എം ജോസ് കെ മാണി വിഭാഗം പറഞ്ഞ ഒരു ന്യായവും സാമാന്യ ബുദ്ധിയുള്ള ഒരാൾക്കും ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ല എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. യൂ ഡി ഫ്നോട് ചോദിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചിട്ടുള്ളതാണ്. ആവശ്യമുള്ള എല്ലാ സഹായങ്ങളും ഇതുവരെ നൽകിയിട്ടുള്ളതുമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസും അതിന്റെ പ്രവർത്തകരും രാഷ്ട്രീയ പിന്തുണ നൽകി ഇതുവരെ സംരക്ഷിച്ചു നിർത്തിയിരുന്നു.

കേരളാ കോൺഗ്രസ്സ് എമ്മിനെ തകർക്കാൻ യൂ ഡി എഫ് തന്നെ ശ്രമിക്കുന്നു എന്ന് പല ആരോപണങ്ങളും ഉണ്ടാകുമ്പോഴും സി പി എം തന്നെ പറയുന്നു കോട്ടയത്തെ പ്രമുഖ പാർട്ടിയാണ് തങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് എന്ന്. അപ്പോൾ അതിനർത്ഥം യു ഡി എഫിന്റെ കൂടെ ഉള്ളപ്പോൾ ആ പാർട്ടിയെ നശിപ്പിക്കാൻ കോൺഗ്രസും യൂ ഡി ഫ്ഉം ശ്രമിച്ചിട്ടില്ല എന്നുതന്നെയല്ലേ.