എരുമേലി: ഡിജിറ്റൽ ഫോറൻസിക് പരീക്ഷയിൽ റാങ്കിന്റെ തിളക്കത്തിൽ എരുമേലി സ്വദേശിനി. എരുമേലി എലിവാലിക്കര സ്വദേശിനിയായ രാധികയ്ക്കാണ് എം എസ് സി ഇൻഫർമേഷൻ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫോറൻസിക് പരീക്ഷയിൽ രണ്ടാം റാങ്ക് ലഭിച്ചത്. എലിവാലിക്കര കെട്ടുംങ്കൽത്തറയിൽ കെ എൻ രാജേന്ദ്രൻ-ലാലി ദമ്പതികളുടെ മകളായ രാധിക കോയമ്പത്തൂർ കാരുണ്യ നഗർ യൂണിവേഴ്സിറ്റിയായ കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലാണ് പഠനം പൂർത്തിയാക്കിയത്.