കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിക്ക് ഇത് അഭിമാന നിമിഷം. കാഞ്ഞിരപ്പള്ളി സ്വദേശിയുടെ ഷോർട്ട് ഫിലിമിന് ടാഗോർ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം. ചലച്ചിത്ര മേഖലയെ ഏറ്റവുമധികം സ്നേഹിക്കുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ റോഷ് റഷീദിനാണ് ഈ അംഗീകാരം ലഭിച്ചത്. റോഷ് റഷീദ് സംവിധാനം ചെയ്ത "The portrait" എന്ന ഷോർട്ട് ഫിലിമിനാണ് ടാഗോർ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം ലഭിച്ചത്. അതോടൊപ്പം മികച്ച 50 സംവിധായകരിൽ ഒരാളെയും റോഷ് റഷീദിനെ തെരഞ്ഞെടുത്തു.  ടാഗോർ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം ലഭിച്ചതിനൊപ്പം തുർക്കി ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കാനുള്ള അനുമതിയും ലഭിച്ചു.

''ചില സ്വപ്നങ്ങളാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. സിനിമ അതെന്റെ സ്വപ്നമാണ് ഇനിയും ഒരുപാട് മുന്നോട്ടുപോകണം അതിനു ഇതൊരു തുടക്കമായി കരുതുന്നു''-റോഷ് റഷീദ്.