വൈക്കം: വൈക്കം ബോട്ട് ജെട്ടിയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നവീകരണ പ്രവർത്തനങ്ങൾക്ക് വൈക്കം എംഎൽഎ സി.കെ ആശ തുടക്കം കുറിച്ചു. കാലപ്പഴക്കത്താൽ ജീർണ്ണ അവസ്ഥയിലായ വൈക്കം ബോട്ട് ജെട്ടിയിൽ 40 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനം നടത്തുന്നത് എന്ന് സി കെ ആശ എംഎൽഎ പറഞ്ഞു. പഴയകാല പ്രൗഢിക്ക് കോട്ടം ഏൽക്കാതെ, മേച്ചിൽ ഷീറ്റുകൾ മാറ്റി തറയോടുകൾ പാകി പ്ലാറ്റ്ഫോം പുനർനിർമിച്ചാണ് നവീകരണ ജോലികൾ നടപ്പാക്കുന്നത്. നവീകരണ പ്രവർത്തനം പൂർത്തിയാകുന്നതോടെ വൈക്കം ബോട്ടുജെട്ടി ചരിത്രസ്മാരകമായി നിലനിർത്തുന്നതോടൊപ്പം ബോട്ടുകൾ അടുപ്പിക്കുവാനും സാധിക്കും എന്ന് എംഎൽഎ പറഞ്ഞു.