കുറിച്ചി: കുറിച്ചി ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ പൊന്‍പുഴ-കല്യാണിമുക്ക് റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ഈ റോഡിന്റെ പുനര്‍നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇ-ടെന്‍ഡര്‍ നടപടികള്‍ ആഗസ്റ്റ് 2020 ല്‍ പൂര്‍ത്തിയായെങ്കിലും ഇതുവരെ റോഡ് പണി ആരംഭിച്ചിട്ടില്ല. ഈ റോഡിലൂടെ കാല്‍നട യാത്രപോലും ദുഷ്‌കരമാണ്. പൊന്‍പുഴ അംബേദ്ക്കര്‍ സെന്റില്‍മെന്റ് കോളനിയിലേക്കുള്ള പ്രധാന റോഡാണിത്. മഴ മാറിയ സ്ഥിതിക്ക് റോഡ് പണി എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് ഇത്തിത്താനം വികസനസമിതി യോഗം ആവശ്യപ്പെട്ടു.