പത്തനംതിട്ട: ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചു ദർശനം നടത്തുന്നതിനായി പ്രതിദിനം പതിനായിരം പേരെയെങ്കിലും അനുവദിക്കണം എന്ന ദേവസ്വം ബോർഡിന്റെ ആവശ്യമാണ് ചീഫ് സെക്രട്ടറിതല സമതി തള്ളിയത്. ഇടദിവസങ്ങളിൽ 1000 പേർക്കും ശനി ഞായർ ദിവസങ്ങളിൽ 2000 പേർക്കും ദർശനത്തിനുള്ള അനുമതിയാണ് മുൻപ് നൽകിയിരുന്നത്. നിലവിൽ ഇത് തന്നെ തുടരും. എന്നാൽ മണ്ഡല മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചതിനു ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പുതിയ തീരുമാനം കൈക്കൊള്ളാമെന്നാണ് സർക്കാർ ദേവസ്വം ബോർഡിനെ അറിയിച്ചിരിക്കുന്നത്. ശബരിമലയിൽ ദർശനത്തിനു എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നിലയ്ക്കലിലും പമ്പയിലും ആന്റിജൻ പരിശോധന നടത്തും.
ഓണ്ലൈനിലൂടെയായിരുന്നു ചീഫ് സെക്രട്ടറിതല യോഗം ചേർന്നത്. സീസണിൽ കടകളിൽ ജോലിക്കായി എത്തുന്നവർക്കും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ജോലിക്കായി എത്തുന്നവർ ഹെൽത്ത് കാർഡ്,തിരിച്ചറിയൽ കാർഡ് എന്നിവ കയ്യിൽ കരുതണം. പത്തനംതിട്ട മുതല്‍ പമ്പ വരെയുള്ള ശബരിമല പാതയിൽ വഴിയോരങ്ങളിലും നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലും വാഹനങ്ങൾക്ക് സമീപം ഗ്യാസ് സിലണ്ടർ ഉപയോഗിച്ച് പാചകം ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി. ളാഹ മുതല്‍ സന്നിധാനം വരെ പ്ലാസ്റ്റിക്ക് ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി. എല്ലാ ഭക്ഷണശാലകളിലും വിവിധ ഭാഷകളില്‍ വില വിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതായും പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് പറഞ്ഞു. ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളിലെ കടകളില്‍ ഒരു സമയം അഞ്ചിലധികം ഗ്യാസ് സിലിണ്ടറുകൾ ശേഖരിച്ചു വയ്ക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.