പാലാ: പ്രതിരോധം കൈവിടാതെ ആഘോഷമാക്കി കൊയ്ത്തുൽസവം. ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കരനെല്ല് കൊയ്ത്തുൽസവമാണ് കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ആഘോഷമാക്കിയത്. കരനെല്ല് കൊയ്ത്തുൽസവത്തിന്റെ ഉത്‌ഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജോസ് പ്ലാക്കൂട്ടം, മെമ്പർ ഹരിദാസ് അടമത്ര, പഞ്ചായത്ത് മെമ്പർ രൺജിത്ത് ജി മീനാഭവൻ, സൊസൈറ്റി പ്രസിഡൻ്റ് ഹരി, ഭാരവാഹികളായ വിജയൻ വാഴയിൽ, ഗോവിന്ദൻ തേവർകാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.