കോട്ടയം: നാളുകളായി കുഴികൾ രുപപ്പെട്ടിരുന്ന ഇരുചക്ര വാഹന യാത്രികരുൾപ്പടെയുള്ളവർക്ക് യാത്ര ദുസ്സഹമായിരുന്ന റോഡിലെ കുഴികളടച്ച് സ്വകാര്യ കോൺക്രീറ്റ് റെഡി മിക്സിങ് കമ്പനി. ഞാലിയാകുഴി തോട്ടയ്ക്കാട് റോഡിലെ കുഴികളാണ് കോൺക്രീറ്റ് മിശ്രിതം കൊണ്ട് കൊണ്ടോടി കോൺക്രീറ്റ് റെഡി മിക്സിങ് കമ്പനി അടച്ചത്. ഇരുചക്ര വാഹനങ്ങളടക്കം ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി കടന്നു പോകുന്നത്. രാത്രി കാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ കുഴികളിൽ ചാടുന്നതും പതിവായിരുന്നു.
ചിത്രം:ഗിരീഷ് കുമാർ.