കോട്ടയം: കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഡോ. കെ. ആർ. നാരായണൻ ജന്മശതാബ്ദി ദിനാചരണ പരിപാടികൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. കോട്ടയം ജില്ലയിലെ ഉഴവൂർ എന്ന ചെറു ഗ്രാമത്തിൽ നിന്നും നമ്മുടെ രാജ്യത്തെ പ്രഥമ പൗരനിലേക്കുള്ള ആദരണീയനായ ഡോ.കെ.ആർ. നാരായണന്റെ യാത്ര സാധാരണക്കാരായ രാജ്യത്തെ ഓരോ പൗരനനും പ്രചോദനവും ആവേശവുമാണ് എന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു.