കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ 2 വാർഡുകൾ കൂടി ജില്ലാ കളക്ടർ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയിലെ -40, 42 വാര്‍ഡുകൾ ആണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. അതേസമയം കോട്ടയം മുനിസിപ്പാലിറ്റി - 39, ചങ്ങനാശേരി - 34, കങ്ങഴ - 9, ഭരണങ്ങാനം- 7 , എരുമേലി-7, വാഴപ്പള്ളി- 19, ചിറക്കടവ്-20 എന്നീ വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.ഇതോടെ നിലവില്‍ കോട്ടയം ജില്ലയിൽ 24 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 42 വാർഡുകൾ കണ്ടെയ്ന്‍മെന്റ് സോണുകളാണ്.
ജില്ലയിലെ നിലവിലെ കണ്ടെയിന്മെന്റ് സോണുകളുടെ വിവരങ്ങൾ:
മുനിസിപ്പാലിറ്റികള്‍:
1.കോട്ടയം - 9, 51,40,42
2. ചങ്ങനാശേരി - 24, 29, 13,10
3. ഈരാറ്റുപേട്ട - 3, 2,20, 22, 24,26
4. ഏറ്റുമാനൂര്‍ - 7,3
ഗ്രാമപഞ്ചായത്തുകള്‍:
5. എരുമേലി- 5,6
6. കുമരകം- 7
7. വാഴപ്പള്ളി- 7
8. പനച്ചിക്കാട്- 12
9. കുറിച്ചി - 11
10. ചിറക്കടവ്-18
11. കിടങ്ങൂര്‍ - 1,14
12. കൂട്ടിക്കല്‍ - 13
13. എലിക്കുളം-6
14. തലയാഴം - 5, 7
15. ടി.വി പുരം - 7, 8,12
16. തലയോലപ്പറമ്പ്- 2
17. കങ്ങഴ - 11
18. വെളിയന്നൂര്‍ - 7
19. വെച്ചൂര്‍ - 10
20. മരങ്ങാട്ടുപ്പിള്ളി - 10
21. കറുകച്ചാല്‍ - 9
22. കാണക്കാരി - 10, 11
23. വാകത്താനം - 1
24. പായിപ്പാട് - 3