കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ 2 വാർഡുകൾ കൂടി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ വാകത്താനം ഗ്രാമപഞ്ചായത്ത് വാർഡ് 13, വെള്ളൂർ ഗ്രാമപഞ്ചായത്ത് വാർഡ് 16 എന്നീ വാർഡുകളാണ് പുതുതായി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം 7 വാർഡുകൾ കണ്ടെയിന്മെന്റ് സോണുകളുടെ പരിധിയിൽ നിന്നും ഒഴിവാക്കി. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി വാർഡ് 24, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വാർഡ് 20,24, ടി വി പുരം ഗ്രാമപഞ്ചായത്ത് വാർഡ് 12, തലയാഴം ഗ്രാമപഞ്ചായത്ത് വാർഡ് 5,7, ചിറക്കടവ് ഗ്രാമപഞ്ചായത്ത് വാർഡ് 18 എന്നീ വാർഡുകളാണ് കണ്ടെയിന്മെന്റ് സോണുകളുടെ പട്ടികയിൽ നിന്നും ജില്ലാ കളക്ടർ ഒഴിവാക്കിയത്.
കോട്ടയം ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകളുടെ വിവരങ്ങൾ:
മുനിസിപ്പാലിറ്റികള്‍:
കോട്ടയം - 5, 9, 14, 25, 33, 40, 42, 51
ചങ്ങനാശേരി -29, 13,10,8
ഈരാറ്റുപേട്ട -22,26,1, 21, 23
ഏറ്റുമാനൂര്‍ - 3,4,22
ഗ്രാമപഞ്ചായത്തുകള്‍:
എരുമേലി- 5,6
വാഴപ്പള്ളി- 5
കുറിച്ചി - 6,15
കങ്ങഴ - 11
വെച്ചൂര്‍ - 10
മരങ്ങാട്ടുപ്പിള്ളി -12
കാണക്കാരി - 10, 11
മുണ്ടക്കയം - 9, 4,10
കിടങ്ങൂർ - 10
നെടുംകുന്നം - 10
അയർക്കുന്നം -15
ഉദയനാപുരം-12
മാടപ്പള്ളി- 14,18
തൃക്കൊടിത്താനം-15
വാകത്താനം-13
വെള്ളൂർ- 16