വാകത്താനം: വാകത്താനം ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ ഉത്‌ഘാടനം ഇന്ന് നടന്നു. വാകത്താനം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന ഹരിത സേവാകേന്ദ്രം ഉത്‌ഘാടനം രാവിലെ 10:30 നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബി പ്രകാശ് ചന്ദ്രൻ നിർവ്വഹിച്ചു. ഞാലിയാകുഴി ബസ്സ് സ്റ്റാൻഡിനു സമീപമാണ് ഹരിത കർമ്മസേന ഹരിത സേവാകേന്ദ്രം പ്രവർത്തിക്കുന്നത്. അജൈവ പാഴ്വസ്തുക്കളുടെ ശേഖരണം, മാസ്ക്, തുണിസഞ്ചി,അണുനശീകരണം തുടങ്ങിയ സേവനങ്ങൾ ഇവിടെ നിന്നും ലഭിക്കും.

    വാകത്താനം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പഞ്ചായത്ത്‌ ഓഫീസിന്റെയും പുതുതായി പണിത ഫ്രണ്ട് ഓഫീസിന്റെയും ഉത്‌ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വൈകുന്നേരം 3 മണിക്ക് വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബി പ്രകാശ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.  വാകത്താനം ഗ്രാമപഞ്ചായത്ത്‌ ഓഫീസിനോട് ചേർന്ന് നിർമിച്ച കുടുംബശ്രീ ഓഫീസിന്റെ ഉത്‌ഘാടനം വൈകുന്നേരം 4 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബി പ്രകാശ് ചന്ദ്രൻ നിർവ്വഹിച്ചു.