മുണ്ടക്കയം: മുണ്ടക്കയം ആശുപത്രിയിലേക്ക് എത്തുന്നവർ ബൈപ്പാസ് റോഡിൽ നിന്ന് ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിനായി ഉപയോഗിച്ചിരുന്ന നടപ്പാതയാണ് വാട്ടർ അതോറിട്ടി ചങ്ങലയിട്ട് പൂട്ടിയത്. ആശുപത്രിയിലേക്ക് എത്തുന്നവരും ആശുപത്രിയിൽ നിന്ന് ബൈപ്പാസ് റോഡിലേക്ക് പ്രവേശിക്കുന്നവരും സ്ഥിരമായി നടപ്പാതയായി ഉപയോഗിച്ച് തുടങ്ങിയതോടെയാണ് വാട്ടർ അതോറിട്ടി ഈ ഭാഗം ചങ്ങലയിട്ട് പൂട്ടിയത് എന്ന് പൊതുജനങ്ങൾ ആരോപിക്കുന്നു. ജനങ്ങളുടെ പരാതിയിൽ സ്ഥലത്തെത്തിയ എംഎൽഎ പൊതുജനങ്ങൾ ആശുപത്രിയിലേക്ക് ഉപയോഗിക്കുന്ന പാത എന്ന നിലയിൽ ഉടൻ തന്നെ വേലി പൊളിച്ച് നീക്കി പ്രസ്തുത പാത തുറന്ന് നൽകണമെന്ന് വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി. തടസ്സങ്ങൾ നീക്കി പാത ഉടൻ തുറന്ന് നൽകുമെന്നും വാട്ടർ അതോറിട്ടി ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് പിസി ജോർജ്ജ് എംഎൽഎ മടങ്ങിയത്.