പാലാ: കെ എം മാണിയുടെ ഓർമ്മയ്ക്കായി യൂത്ത്‌ ഫ്രണ്ട് എം തപാൽ സ്റ്റാമ്പ് പുറത്തിറക്കി. യൂത്ത്‌ ഫ്രണ്ട് എം കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ജോസ് കെ മാണിയും തോമസ് ചാഴിക്കാടൻ എം പിയും ചേർന്ന് സ്റ്റാമ്പുകളുടെ പ്രകാശനം നിർവ്വഹിച്ചു. കേന്ദ്ര ഗവണ്മെന്റിന്റെ മൈ സ്റ്റാമ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെ എം മാണിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ നിരവധിപ്പേർ പങ്കെടുത്തു.