ഏറ്റുമാനൂർ: നീണ്ടൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. നീണ്ടൂർ പേരുവേലിൽ പി കെ സജിത് (21) ആണ് അപകടത്തിൽ മരിച്ചത്. നീണ്ടൂർ ഒണംതുരുത്ത് കവലയ്ക്ക് സമീപമാണ് അപകടം നടന്നത്. ഞായറാഴ്ച്ച വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത്. സജിത്തിനൊപ്പം യാത്ര ചെയ്തിരുന്ന കണ്ണനെ (20) പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.