മുണ്ടക്കയം: കെ കെ റോഡിൽ മുണ്ടക്കയം പൈങ്ങണയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പനയിൽ നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും ഏറ്റുമാനൂരിൽ നിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചു അപകടം ഉണ്ടായത്.