ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി തുരുത്തിയിൽ നിയന്ത്രണംവിട്ട കാർ ബൈക്കിലും ഓട്ടോയിലും ഇടിച്ചു അപകടം. ഞായറാഴ്ച്ച രാത്രി ഏഴരയോടെ ചങ്ങനാശ്ശേരി തുരുത്തി മിഷൻ പള്ളിക്കു സമീപമാണ് അപകടം സംഭവിച്ചത്. കോട്ടയം ഭാഗത്തേക്ക്‌ പോയ കാർ നിയന്ത്രണംവിട്ടു ബൈക്കിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. വാഹനങ്ങളിലെ യാത്രക്കാർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. മറ്റു വാഹനങ്ങളിലും കാർ ഇടിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.