കൺസ്യുമർഫെഡ് ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്,സൂചനാ ധർണ്ണ നടത്തി.

കോട്ടയം: മാനേജ്‌മെന്റിന്റെ അന്യായമായ നടപടികൾ അവസാനിപ്പിക്കുക, ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുക,പ്രമോഷൻ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കൺസ്യുമർഫെഡ് ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും സൂചനാ ധർണ്ണ നടത്തി. കോട്ടയത്ത് റീജണൽ ഓഫീസിനു മുമ്പിൽ നടന്ന ധർണ്ണ സിഐടിയു കോട്ടയംഏരിയ സെക്രട്ടറി സുനിൽ തോമസ് ഉദ്ഘാടനം ചെയ്തു. 

ചിത്രം:കുരുവിള.